മാവേലിക്കര: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മാവേലിക്കര ജില്ലാആശുപത്രിയിൽ നഗരസഭ പരിധിയിലുള്ള ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടി സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൃദയസ്തംഭനം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ രക്തചംക്രമണം പുനഃസ്ഥാപിക്കാനും ഹൃദയം വീണ്ടും പ്രവർത്തിപ്പിക്കാനുമുള്ള സി.പി.ആർ പരിശീലനം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.ഷബീർ മുഹമ്മദ്‌ നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ, നേഴ്സിംഗ് ഓഫീസർ അനിത എന്നിവർ നേതൃത്വം നൽകി..