മാവേലിക്കര: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ മാവേലിക്കര യൂണിറ്റ് ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറി റ്റി.എച്ച്.എം.ഹസൻ ഉഗ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. പി.എ.സെബാസ്റ്റ്യൻ, വി.ആർ.പൊന്നൻ, കെ.കെ.ഉദയൻ, റ്റി.ജി.വേണുഗോപാൽ, എം.ശിവദാസൻ, ജി.രാജേന്ദ്രൻ, പി.വേലായുധൻ പിള്ള, സി.ചന്ദ്രബാബു, എം.വി.ജ്ഞാനദാസ്, കെ.വിജയൻ, കെ.സുഭാഷ്, മറിയാമ്മ ജേക്കബ്, ടി.കെ.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.