
ആലപ്പുഴ: കഴിഞ്ഞ അഞ്ച് വർഷം വിപ്ലവകരമായ വികസനക്കുതിപ്പാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. വികസന സദസ്സ് ജില്ലാതല ഉദ്ഘാടനം പുന്നപ്ര തെക്ക് പഞ്ചായത്തിലെ മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അവർ. സംസ്ഥാനസർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനുമാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്.ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിലും സദസ്സ് നടക്കും.പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ചടങ്ങിൽ അദ്ധ്യക്ഷനായി. മന്ത്രി എം.ബി.രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറും വികസന സദസ് കൺവീനറുമായ ബിൻസ് സി.തോമസ് പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഓപ്പൺ ഫോറം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ടി ഹരീന്ദ്രനാഥ് നയിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീതാബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.പി.ആന്റണി, എൻ.കെ.ബിജുമോൻ, സുലഭ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേഷ്, പഞ്ചായത്തംഗങ്ങളായ ജീൻ മേരി,ഗീതാ ബാബു, ജയ് സിന്ധു, റംല ഷിഹാബുദ്ദീൻ, ശശികുമാർ ചേക്കാത്ര, എ നസീർ,ഷക്കീല നിസാർ, റാണി ഹരിദാസ്, ഉഷ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.