മാവേലിക്കര: മൂന്നാമത് ശിവരാമൻ ചെറിയനാട് സ്മാരക പുരസ്‌കാര ദാനവും അനുസ്മരണവും ഇന്ന് വൈകിട്ട് 3ന് പല്ലാരിമംഗലം കൊക്കാട്ട് ജി.കൃഷ്ണപിള്ള ഗ്രന്ഥശാല ഹാളിൽ നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ മുൻ അംഗം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. എം.എസ് .അരുൺകുമാർ എം.എൽ.എ, കെ.എച്ച് ബാബുജൻ, ജി.അജയകുമാർ, ഇലിപ്പിക്കുളം രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ഗ്രന്ഥശാല രക്ഷാധികാരി കെ.മധുസൂദനൻ പ്രശസ്തിപത്രം സമർപ്പിക്കും.എ.ആർ രാജരാജ വർമ സ്മാരക സെക്രട്ടറി പ്രൊഫ.വി.ഐ ജോൺസൺ പുസ്തകം പരിചയപ്പെടുത്തും. സാഹിത്യകാരൻ എസ്.ആർ ലാൽ രചിച്ച ഡിറ്റക്ടീവ് അമ്മു എന്ന ബാലസാഹിത്യ നോവലിനാണ് അവാർഡ് നൽകുന്നത്. 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.വാർത്താ സമ്മേളനത്തിൽ കെ.മധുസൂദനൻ, ഇലിപ്പക്കുളം രവീന്ദ്രൻ, എസ്.അമൃതകുമാർ, പ്രൊഫ.വി.ഐ ജോൺസൺ, ഡോ.ആർ.ശിവദാസൻ പിള്ള, ഗോപകുമാർ വാർത്തികുളം, എസ്.സീമ തുടങ്ങിയവർ പങ്കെടുത്തു.