photo

ചാരുംമൂട്: നൗഷാദ് എന്ന പേരുകാരുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷന്റെ കുടുംബ സംഗമം കൗതുകമായി. ജില്ലയിൽ നൗഷാദ് എന്ന പേരുള്ള 300 ഓളം പേരും അവരുടെ കുടുംബാംഗങ്ങളുമാണ് ആദിക്കാട്ടുകുളങ്ങരയിലെ സംഗമത്തിൽ പങ്കെടുത്തത്. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് നൗഷാദ് കരിക്കോട് നിർവ്വഹിച്ചു.വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എം.എസ്.അരുൺകുമാർ എൽ.എൽ.എ യും നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് നൗഷാദ് കുത്തിയതോട് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് വെണ്മണി, നൗഷാദ് ഹോം സെറാമിക്ക് , നൗഷാദ് ആദിക്കാട്ടുകുളങ്ങര, നൗഷാദ് കവലയ്ക്കൽ,നൗഷാദ് സൗപർണ്ണിക, പഞ്ചായത്തംഗങ്ങളായ അഡ്വ.എം.ബൈജു, ഷീജഷാജി, നൗഷാദ് എ.അസീസ്, അൻവർ മാന്നാനി തുടങ്ങിയവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.