ma

മുഹമ്മ: കാട്ടുകട സാംസ്കാരിക സംഘടനയായ മനേഴം അസോസിയേഷന്റെ വാർഷികാഘോഷം പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ് .എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയവർക്കുള്ള സ്കോളർഷിപ്പ് വിതരണം മുതിർന്നവരെ ആദരിക്കൽ എന്നിവയും നടന്നു. തുരുത്തൻ കവല - കല്ലാപ്പുറം റോഡിന്റെ വശങ്ങൾ പൂഴിവിരിച്ച് നിരപ്പാക്കണമെന്നും സ്റ്റാർനൈറ്റ് - കാട്ടുകട റോഡ് നന്നാക്കണമെന്നും ആവശ്യപ്പെട്ടു. സുരേഷ്, ജയൻ, ഓമന കുട്ടിയമ്മ, സുകുമാരൻ, വേണുകുമാർ എന്നിവർ സംസാരിച്ചു.