മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് നടത്തിയ ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകര കുറുപ്പ് അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഓമനക്കുട്ടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്, പഞ്ചായത്ത് സെക്രട്ടറി നിഷ എൻ.തയ്യിൽ, ലത.കെ,പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡോ.ഷൈന സദാശിവൻ എന്നിവർ സംസാരിച്ചു.