മാവേലിക്കര : പ്രധാനമന്ത്രിയുടെ 75-ാമത് ജന്മദിനത്തോടനുബന്ധിച്ച് മഹിളാമോർച്ച ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ സംഘടിപ്പിച്ച സേവന പ്രവർത്തനങ്ങൾ ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാഅദ്ധ്യക്ഷ പൊന്നമ്മ സുരേന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ്, മണ്ഡലം പ്രസിഡന്റ്‌ അഡ്വ.കെ.വി അരുൺ, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ഹേമ, മണ്ഡലം സെക്രട്ടറി ജീവൻ ആർ.ചാലിശ്ശേരി എന്നിവർ സംസാരിച്ചു. സേവന പ്രവർത്തനങ്ങൾക്ക് മഹിളാ മോർച്ച നേതാക്കന്മാരായ മഞ്ജു അനിൽ, സിന്ധു ജി.നായർ, പുഷ്പ ഹരി മോഹൻ, അജിത ബിനു, അശ്വതി ലിജു, ദീപ ജ്യോതിഷ്, രാജലക്ഷ്മി, സുമ പുഷ്പ്പൻ, ബിന്ദു ശ്രീ കുമാർ, മായാദേവി തുടങ്ങിയവർ നേതൃത്വം നൽകി.