
മാന്നാർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനാധിപത്യവ്യവസ്ഥയെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴങ്ങിയിട്ടും, സംസ്ഥാന സർക്കാർ കേസെടുക്കാൻ നിർദ്ദേശിക്കാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ധാരണ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. അഡ്വ.ഡി.വിജയകുമാർ, ഡി.സി.സി സെക്രട്ടറിമാരായ സണ്ണി കോവിലകം, തോമസ് ചാക്കോ, ഡി.നാഗേഷ് കുമാർ, കെ.വേണുഗോപാൽ, അജിത്ത് പഴവൂർ, റ്റി.എസ് ഷഫീക്ക്, സതീശ് ശാന്തിനിവാസ്, പ്രദീപ് ശാന്തിസദൻ, മിഥുൻ മയൂരം, പി.ബി സലാം, മധു പുഴയോരം, അനിൽ മാന്തറ, കെ.ആർ മോഹനൻ, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, സജീവ് വെട്ടിക്കാട്, കെ.സി അശോകൻ, ബാലചന്ദ്രൻ നായർ, ചന്ദ്രശേഖരപിള്ള, ജോൺ ഉളുത്തി, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ്, വി.കെ കൃഷ്ണൻകുട്ടി, ചന്ദ്രകുമാർ, കെ.സന്തോഷ് കുമാർ, ശ്യാമപ്രസാദ്, പ്രസാദ് വാഴക്കൂട്ടം, ബിജു കെ.ഡാനിയേൽ, ശോഭനാ രാജേന്ദ്രൻ, തങ്കമ്മ ജി.നായർ, രാധാകൃഷ്ണൻ വേലൂർമഠം, റ്റി.കെ രമേശ്, കോശി മാന്നാർ എന്നിവർ പ്രസംഗിച്ചു.