ആലപ്പുഴ: കേരള സീനിയർ സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് ലോക വയോജനദിനം ആചരിക്കും. ജനപ്രതിനിധികൾ, സാമൂഹ്യസംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ദിനാചരണം. രണ്ടിന് ഗാന്ധി അനുസ്മരണം, ഗാന്ധി ദർശൻ സെമിനാറുകൾ എന്നിവ ജില്ലയിൽ യൂണിറ്റുതലത്തിൽ സംഘടിപ്പിക്കും. ആറ് വരെ സംഘടനാ അംഗങ്ങളിൽ കിടപ്പുരോഗികളായവരുടെ ഭവനസന്ദർശനം, മെമ്പർഷിപ്പ് ക്യാമ്പയിൻ, വയോജന ശാക്തീകരണം, പുതിയ യൂണിറ്റ് രൂപീകരണം, മുഖപത്രമായ 'വയോജന ശബ്ദത്തിന്റെ പ്രചാരണം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.
ആയുഷ് മാൻ ഭാരതിനുകീഴിൽ 70 കഴിഞ്ഞവർക്കുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക,വയോജനങ്ങളുടെ റയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങി സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ അവഗണനയെക്കതിരെ 7 ന് കളക്ട്രേറ്റിലേക്ക് വയോജന റാലിയും ധർണ്ണയും സംഘടിപ്പിക്കും.
യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ. പുരുഷോത്തമൻ പിള്ള സംസാരിച്ചു.