
ചേർത്തല:കെ.വി.എം ആശുപത്രി കാർഡയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനം ആചരിച്ചു.ബോധവത്കരണം, രോഗികളുടെ സംശയ നിവാരണം,വാക്കത്തോൺ, ബലൂൺ പറത്തൽ എന്നീ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്. കെ.വി.എം. ഹോസ്പിറ്റൽ മാനേജിംഗ് പാർട്ണർ ഡോ.അവിനാഷ് ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും ഉടനടി വൈദ്യസഹായം തേടുകയും ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഡോ.അവിനാശ് ഹരിദാസ് പറഞ്ഞു.ഡോ.വിനോദ്കുമാർ,ഓപ്പറേഷൻസ് മാനേജർ മേഘ പിള്ള,പി.ആർ.ഒ മാനേജർമാരായ ആശാലത,ശശികുമാർ എന്നിവർ സംസാരിച്ചു.കെ.വി.എം നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ചു.