1

കു​ട്ട​നാ​ട് : നാ​ലുവ​ശ​വും പാ​ട​ശേ​ഖ​ര​ത്താൽ ചു​റ്റ​പ്പെ​ട്ട രാ​മ​ങ്ക​രി പ​ഞ്ചാ​യത്തിലെ മ​ണ​ലാ​ടി മഠ​ത്തി​പ്പ​റമ്പിലെ താമസക്കാർക്ക് നടന്നുപോകാനൊരു നല്ലവഴിയും ശുദ്ധമായ കുടിവെള്ളവും ഇന്നും സ്വപ്നം മാത്രമാണ്. ഒ​രു ചെ​റു​ന​ട​വ​ഴി മാ​ത്ര​മാ​ണ് ഇവർക്കുണ്ടായിരുന്നത്. പു​ഞ്ച​കൃ​ഷി ക​ഴി​ഞ്ഞ് പാ​ട​ത്ത് വെ​ള്ളം ക​യ​റ്റു​ന്ന​തോ​ടെ ഈ ന​ട​വ​ഴി​ മു​ങ്ങും.

അ​ടു​ത്ത കൃ​ഷി​ക്ക് വെ​ള്ളം വ​റ്റി​ക്കു​മ്പോൾ മാ​ത്ര​മാ​ണ് ഈ ന​ട​വ​ഴി​യിൽ നി​ന്നൊ​ന്ന് വെ​ള്ള​മി​റ​ങ്ങു​ക. അത്രയും നാളുകൾ വെള്ളം നീന്തി വേണം നടന്നുപോകാൻ.

താമസക്കാരിൽ ആർക്കെങ്കിലും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായാൽ നി​സ്സ​ഹാ​യ​രാ​യി നോ​ക്കി നി​ൽക്കാനേ പ്രദേശവാസികൾക്ക് കഴിയൂ.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ല്ലൊ​രു വ​ഴി​യു​ണ്ടാ​ക്കാ​നാ​യി ന​ട​ത്തി​യ ശ്ര​മം പി​ന്നീ​ട് പോ​ലീ​സ് കേ​സിൽ ക​ലാ​ശി​ച്ച​തോ​ടെ പ്രദേശവാസികളിൽ പ​ല​രും കേ​സിൽ കു​രു​ങ്ങി ഇ​തോ​ടെ ഉ​ണ്ടാ​യി​രു​ന്ന ന​ട​വ​ഴി​യും ഇ​ല്ലാ​താ​യാ​യി.

കു​ട്ട​നാ​ട്ടിൽ പു​ഞ്ച​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളിലും മോ​ട്ടർ സ്ഥാ​പി​ച്ച് വെ​ള്ളം വ​റ്റി​ക്കു​ന്ന ന​ട​പ​ടി​കൾ​ക്ക് ആ​രം​ഭം കു​റി​ച്ചെ​ങ്കി​ലും ഇ​വർ​ക്ക് ചു​റ്റു​മു​ള്ള പാ​ട​ശേ​ഖ​ര സ​മി​തി​കൾ ഇ​നി​യും അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചിട്ട് പോലുമി​ല്ല.

ആകെ ആശ്രയം ആറ്റിലെ വെള്ളം

 വ​ഴി​യു​ടെ കാ​ര്യ​ത്തിൽ മാ​ത്ര​മ​ല്ല കു​ടി​വെ​ള്ള​ത്തി​ന്റെ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല

 ഇ​ന്നും പ​മ്പ​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​മാ​ണ് ഇ​വർ​ക്ക് ആ​ശ്ര​യം

 ഇ​ത് തി​ള​പ്പി​ച്ചാ​റ്റി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വർ ദിവസങ്ങൾ തള്ളിനീക്കുന്നത്

 എ​ന്നെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​കു​മോ എ​ന്നതാണ് പ്രദേശവാസികളുടെ ചോദ്യം

സാമ്പ​ത്തി​ക​മാ​യും സാ​മൂ​ഹ്യമാ​യും വ​ള​രെ പി​ന്നാ​ക്കം നി​ല്ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങൾ അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​യി​ട്ടു​കൂ​ടി ഒ​ന്ന് തി​രി​ഞ്ഞു​നോ​ക്കാൻ​പോ​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ ജ​ന​പ്ര​തി​നി​ധി​ക​ളോ ത​യ്യാ​റാ​യി​ട്ടി​ല്ല

- പ്രദേശവാസികൾ