
കുട്ടനാട്: ത്രിപുരസുന്ദരി തിരുപനയനൂർ കാവ് ക്ഷേത്രത്തിൽ വിദ്യാരാജ്ഞിയജ്ഞത്തിന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷനായി. പരമഹംസ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് മഹാമാണ്ടലേശ്വർ മുഖ്യ പ്രഭാഷണവും ക്ഷേത്ര തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണവും നടത്തി. യജ്ഞാചാര്യൻ പുല്ലയിൽ ഇല്ലം പ്രഭാകരൻ നമ്പൂതിരി, പൊന്നപ്പൻ പിള്ള, സൂര്യഗായത്രി എന്നിവരെ ആദരിച്ചു. മാനേജർ അജി കലവറശ്ശേരി, ഗിരിജ ആനന്ദ് പട്ടമന, ഭരധ്വരാജ് പട്ടമന, ഡി.രമേഷ്കുമാർ, മനോഹരൻ വെറ്റിലകണ്ടം, ജ്യോതിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.