കുട്ടനാട് : കർഷകമോർച്ച ആലപ്പുഴ റവന്യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി ഓഫീസ് ഉപരോധിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഷാജി രാഘവൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. വി രാമചന്ദ്രൻ കർഷക മോർച്ച നേതാക്കളായ പ്രണവം ശ്രീകുമാർ, പി.എസ് നോബിൾ , എസ് .ഗോപകുമാർ, രാജ്കുമാർ, കെ.കെ.സജീവൻ, എം. ആർ സജീവ്, ബിന്ദു വിനയകുമാർ, ജി.ഹരികുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.എൽ ലെജുമോൻ ,ജില്ലാ സെക്രട്ടറി വിനോദ് ജി .ഠത്തിൽ , കെ.ബി.ഷാജി തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.