
മുഹമ്മ: പ്രഭാത നടത്തത്തിനുശേഷം വീട്ടിലെത്തിയ തെങ്ങ് കയറ്റ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴം ജുമുഅ മസ്ജിദിന് സമീപം കൊല്ലന്റെ വെളി മോഹനൻ (കുട്ടൻ- 62) ആണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയുള്ള നടത്തവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രിക. മക്കൾ: ഗിരീഷ്, ഗീതുമോൾ.മരുമക്കൾ : അശ്വതി, മനേഷ്.