ചേർത്തല: കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണം പെൻഷൻഭവനിൽ ഒക്ടോബർ ഒന്നിന് നടക്കും. ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.പി.എസ്.ഷാജി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ ആദരിക്കൽ നിർവഹിക്കും.ജില്ലാ കമ്മിറ്റി അംഗം എൻ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും.സെക്രട്ടറി വി.കെ.മോഹനദാസ് സ്വാഗതവും ട്രഷറർ ടി.ജി.ഗോപിനാഥ് നന്ദിയും പറയും.