മുഹമ്മ: കാട്ടൂർ പുതിയ വീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിലെ 92- മതു ഹനുമൽ ചാലിസ ജപ യജ്ഞവും ആഞ്ജനേയ ഹോമവും ഇന്ന് നടക്കും. ഭദ്രദീപ പ്രകാശനം നടി മഞ്ജു വിജീഷ് നിർവ്വഹിക്കും. വേദാഗ്നി അരുൺ സൂര്യ ഗായത്രി മുഖ്യ കാർമികത്വം വഹിക്കും. നാളെ വിജയദശമി ആഘോഷം. രാവിലെ വിദ്യാരംഭം,മധുരാന്ന ദാനം.തുടർന്ന് 8.30 മുതൽ ആലപ്പുഴ ഗ്യാലക്സി ഓർക്കെസ്ട്രായുടെ ഭക്തി ഗാനമേള.