vbv-b

ചാരുംമൂട് : പ്രകടനത്തിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കോൺഗ്രസ് നൂറനാട് ബ്ളോക്ക് ജനറൽ സെക്രട്ടറി ചുനക്കര വടക്ക് പാറയിൽ വീട്ടിൽ ഷാ പാറയിൽ (55) ആണ് മരിച്ചത്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചാരുംമൂട്ടിൽ നടത്തിയ പ്രകടനം ഇന്നലെ വൈകിട്ട് 7 ഓടെ സമാപിച്ചപ്പോഴാണ് ഷാ കുഴഞ്ഞുവീണത്. ഉടൻ തന്നെ അടൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജാസ്മിൻ. മക്കൾ:അലീന,അൽഫിയാ, മുഹ്മിൻഷാ. കബറടക്കം ഇന്ന് വൈകിട്ട് 5 ന് ചുനക്കര വടക്ക് ജമാഅത്ത് പള്ളി കബർസ്ഥാനിൽ.