fgfgbdf

തുറവൂര്‍ : തൈക്കാട്ടുശ്ശേരി വേ സൈഡ് ടൂറിസം അമിനിറ്റി സെന്ററിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിം വരുന്നു.ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധയിൽപ്പെടുത്തി അരൂർ ഡിവിഷനിൽ അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ജിം സ്ഥാപിക്കുന്നത്. പ്രഭാത,​ സായാഹ്നങ്ങളിൽ വ്യായാമത്തിനായി നിരവധി പേർ എത്തുന്ന ഇടമാണ് ടൂറിസം പാർക്ക്. ഏത് സമയത്തും ഉപയോഗിക്കാൻ കഴിയുന്ന 12 ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്.ഡി.ടി.പി.സിയുടെ അനുമതിയും ടെണ്ടർ നടപടികളും പൂർത്തിയാക്കി കരാറുകാരന് കൈമാറി.രണ്ടാഴ്ചക്കുള്ളിൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്ന് കരാറുകാരൻ പറഞ്ഞു.നിർമ്മാണത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ,​ ബ്ലോക്ക് പഞ്ചായത്തംഗം എ.യു അനീഷ്, ജി.വിശാഖ് രാജ്, കരാറുകമ്പനി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.