ചേർത്തല: സത്യമേവജതേ ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാനേജിംഗ് ട്രസ്റ്റി ചേർത്തല വിജയലാൽ എഴുതി മലയാളത്തിലും ഇംഗ്ലീഷിലുമായി രാജ്യാന്തരതലത്തിലുള്ള 'സത്യമേവജതേ' എന്ന ഭാവഗീതത്തിന്റെ രജത ജൂബിലി ആഘോഷവും, ഒക്ടോബർ 2 'ഫൗണ്ടേഷൻ ഡേ' ആയി പ്രഖ്യാപിച്ചുകൊണ്ട് പുതിയ പദ്ധതികളുടെ ഉദ്ഘാടനവും 2ന് രാവിലെ 10ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ചെയർമാൻ ഡോ.ടി.കെ പവിത്രൻ തിരുതേകാട്ട് അദ്ധ്യക്ഷത വഹിക്കും.അൽഷിറാവി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചീഫ് ഫൈനാൻസ് ഡയറക്ടർ ജയസൂര്യബാബു ജെ.ചേലാട്ട് മുഖ്യാതിഥിയാകും. മാനേജിംഗ് ട്രസ്റ്റി ചേർത്തല വിജയലാൽ മുഖ്യ പ്രഭാഷണം നടത്തും.സി.ഡി.ആസാദ് പുസ്തക പരിചയം നിർവഹിക്കും. ഡോ.ലേഖാ റോയി,റിട്ട.എസ്.പി കെ.എൻ.ബാൽ,അഡ്വ.പി.ആർ ബാനർജി, ട്രസ്റ്റിമാരായ ഡോ.കുട്ടികൃഷ്ണൻ, ഡോ.സത്യ പ്രസാദ്, ഡോ.വ്യാസ്,പി.ആർ.ഷാജി വാരനാട് എന്നിവർ സംസാരിക്കും.വൈസ് ചെയർമാൻ സുബ്രഹ്മണ്യ മൂസദ് സ്വാഗതവും സെക്രട്ടറി വി.എസ് സ്റ്റാലിൻ നന്ദിയും പറയും.