rtg

ആലപ്പുഴ: പുന്നമടയിൽ ഹൗസ്​ബോട്ടിൽ നിന്ന്​ വീണ്​ യുവാവിന്​​ ദാരുണാന്ത്യം. കൊല്ലം തൃക്കരുവ കാഞ്ഞിരവേലി നല്ലൂട്ടിൽ വടക്കേതിൽ രഘുവിന്റെ മകൻ രാജേഷാണ്​ (36) മരിച്ചത്​. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിൽ മല്ലൻ ഡോക്കിന്​ സമീപം തിങ്കളാഴ്ച രാത്രി​ 12നാണ്​ സംഭവം. ടൂറിസ്റ്റ്​ ​ഗൈഡായി പ്രവർത്തിക്കുന്ന രാജേഷ്​ തമിഴ്​നാട്ടിൽനിന്നുള്ള 18 അംഗ യാത്രസംഘത്തിനൊപ്പം​ ആലപ്പുഴയിലെത്തിയതായിരുന്നു. പകൽയാത്ര കഴിഞ്ഞ്​ നൈറ്റ്​ സ്​റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന ഹൗസ്​ബോട്ടിന്റെ മുൻവശത്തേക്ക്​ വരുന്നതിടെ കാൽവഴുതി രാജേഷ് വെള്ളത്തിൽ വീഴുകയായിരുന്നു. ബോട്ടിലെ ജീവനക്കാർ കര​ക്കെത്തിച്ച്​ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.