മാവേലിക്കര: ആർ.എസ്.എസ് ജന്മശതാബ്ദി വർഷത്തിലെ വിജദശമി മഹോത്സവ പഥസഞ്ചലനവും പൊതുപരിപാടിയും ഇന്നും നാളെയും നടക്കും. ഈ വർഷം മണ്ഡലതലത്തിലാണ് പരിപാടികൾ . ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, ചാരുംമൂട്, കായംകുളം, കാർത്തികപ്പള്ളി, ഹരിപ്പാട് താലൂക്കുകളിലായി 48 മണ്ഡലങ്ങളിലാണ് പരിപാടികൾ നടക്കുക. മാവേലിക്കര ഖണ്ഡിൽ മാവേലിക്കര, കുറത്തികാട്, ഭരണിക്കാവ് മണ്ഡലങ്ങളിൽ 1നും പുതിയകാവ്, തെക്കേക്കര, ചെട്ടികുളങ്ങര, കാട്ടുവള്ളിൽ മണ്ഡലങ്ങളിൽ 2നുമാണ് പരിപാടി. മാവേലിക്കര മണ്ഡലത്തിൽ കോടിക്കൽ ഗാർഡൻസിൽ നിന്ന് ആരംഭിച്ച് പുന്നമൂട്ടിൽ സമാപിക്കും. പുതിയകാവിൽ പ്രായിക്കര ആറാട്ടുകടവിൽ നിന്ന് ആരംഭിച്ച് കണ്ടിയൂർ തെക്കേനടയ്ക്കു സമീപം സമാപിക്കും.