ഹരിപ്പാട്: ചിങ്ങോലി ഗാന്ധി സേവാ സാംസ്‌കാരിക വേദി ഗാന്ധി ജയന്തി ദിനമായ നാളെ മെഡിക്കൽ ക്യാമ്പും ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിങ്ങോലി എൻ.ടി.പി.സി ജങ്ഷനിൽ രാവിലെ ഒൻപതിന് സർവമത പ്രാർഥനയോടെയാണ് പരിപാടികൾ തുടങ്ങും. തുടർന്ന്, 10-നു നടക്കുന്ന മെഡിക്കൽ ക്യാമ്പ് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഗാന്ധി സ്മൃതി സംഗമം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുളള തൊഴിൽ ഉപകരണ വിതരണം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. എം. ലിജു മുഖ്യപ്രഭാഷണം നടത്തും. ബി. ബാബുപ്രസാദ് മുഖ്യാതിഥിയാകും. ഗാന്ധി സാംസ്‌കാരിക വേദി ഭാരവാഹികളായ ജേക്കബ് തമ്പാൻ, രഞ്ജിത്ത് ചിങ്ങോലി, അജീർ നാണമ്പാട്ട്, അനിൽ ചിങ്ങോലി, ബിജു തണൽ, എം. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.