
ചേർത്തല: യുവാവിന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചുകുളങ്ങര അയ്യനാട്ട് വീട്ടിൽ വൈശാഖ് മോഹനൻ (30) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.വൈശാഖിന്റെ അപ്പൂപ്പൻ രാഘവൻ സഹകരണ ബാങ്കിൽ നിന്നും 2015 ൽ ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് ഒന്നും ഉണ്ടായില്ല. ഇതേ തുടർന്ന് അവകാശികളായ മൂന്നു പേർക്കെതിരെ സഹകരണ വകുപ്പ് ആർബിട്രേഷൻ കേസ് എടുത്തിരുന്നു. ആർബിട്രേറ്റർ തിങ്കളാഴ്ച നടത്തിയ സിറ്റിംഗിൽ അമ്മക്കൊപ്പം വൈശാഖും ഹാജരായി വായ്പ തവണ അടക്കാമെന്ന് സമ്മതിച്ചു.പിന്നീട് അമ്മ വീട്ടിൽ എത്തിയപ്പോൾ വൈശാഖിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു.