fd

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് നാല് കിലോ കഞ്ചാവുമായി യുവാക്കളെ ആലപ്പുഴ ഡാൻസാഫ് സംഘം പിടികൂടി. വാടയ്ക്കൽ മത്സ്യഗന്ധി ജംഗ്ഷന് സമീപം കുട്ടപ്പശ്ശേരി വീട്ടിൽ ആൻഡ്രൂസ് (27), വാടപ്പൊഴി പാലത്തിന് സമീപം പുതുവൽ വീട്ടിൽ ജി.അനന്ദു (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30ന് റെയിൽവേ സ്റ്റേഷൻ - ഇ.എസ്.ഐ റോഡിനോട് ചേർന്ന് 4.172 കിലോ കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി കൈവശമുള്ള ബാഗിൽ സൂക്ഷിച്ചിരിക്കവേയാണ് പ്രതികൾ പിടിയിലായത്.