
ന്യൂഡൽഹി: മുസ്ലിം ലീഗിന്റെ പിന്തുണ തേടി 'ഇന്ത്യ" മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്നലെ ദേശീയ ആസ്ഥാനമായ ഡൽഹിയിലെ ഖാഇദേ മില്ലത്ത് സെന്ററിലെത്തി. മതേതരത്വം ഉയർത്തിപിടിക്കുന്ന പ്രസ്ഥാനമാണ് ലീഗെന്നും, അതിനാൽ അവരുടെ പിന്തുണ പ്രധാനമാണെന്നും സുദർശൻ റെഡ്ഡി പറഞ്ഞു. ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്‌ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവർ അദ്ദേഹവുമായി ചർച്ച നടത്തി.