
ന്യൂഡൽഹി: ഇപ്പോൾ ബിഹാറിൽ പുരോഗമിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കാരം(എസ്.ഐ.ആർ) കൃത്യമായ ഇടവേളകളിൽ രാജ്യത്തുടനീളം നടപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേരളം, അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമസഭകളിലേക്ക് 2026-ൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഉടൻ നടപടി തുടങ്ങണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.