
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയ ബി.ജെ.പി പ്രവർത്തകന് ഇ.ഡി സമൻസ്. കർണാടക സ്വദേശി എസ്. വിഗ്നേഷ് ശിശിർ നാളെ ഡൽഹിയിലെ ഓഫീസിൽ ഹാജരാകണം. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും ബ്രിട്ടീഷ് സർക്കാരിന്റെ ഇ-മെയിലുകളും തന്റെ കൈവശമുണ്ടെന്ന് വിഗ്നേഷ് അവകാശവാദമുന്നയിച്ചിരുന്നു. അങ്ങനെയെങ്കിൽ അവ ഹാജരാക്കാനാണ് ഇ.ഡി പറയുന്നത്.