sir

ന്യൂ‌ഡൽഹി: ബീഹാറിന് പിന്നാലെ കേരളത്തിലടക്കം തീവ്ര വോട്ടർ പട്ടിക പുതുക്കൽ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മിഷൻ. അടിസ്ഥാനപരമായ തയ്യാറെടുപ്പുകൾ ഈ മാസം തന്നെ പൂർത്തിയാക്കി അടുത്തമാസം പുതുക്കൽ നടപടികൾ ആരംഭിക്കാനാണ് നീക്കം. വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് ശ്രമമെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.

ഇന്നലെ ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കിയെന്നാണ് വിവരം. വോട്ടർ പട്ടികയിൽ ഇടം നൽകാൻ ഏതെല്ലാം രേഖകൾ സ്വീകരിക്കാമെന്നതിലും ചർച്ച നടന്നു. പ്രാദേശികമായ രേഖകൾ അടക്കം സ്വീകരിക്കണമോ എന്നതടക്കമുള്ള കാര്യങ്ങൾ ഉടൻ അന്തിമമാക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ യോഗത്തിൽ പങ്കെടുത്തു. തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിപുലമായ ചർച്ച നടന്നു. ബീഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവിടത്തെ തീവ്ര വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചടക്കം മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസർമാരും പവർ പോയിന്റ് പ്രസന്റേഷനിലൂടെ കാര്യങ്ങൾ വിശദീകരിച്ചു.

കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ 2002ലും,​ അസാമിലും​ തമിഴ്നാട്ടിലും 2005ലുമാണ് അവസാനമായി തീവ്ര വോട്ട‌ർ പട്ടിക പുതുക്കൽ നടത്തിയത്.

പട്ടികയിൽ നിന്ന്

ഒഴിവാക്കപ്പെടുന്നത്

1. മരിച്ചവരുടെ പേരുകൾ

2. സ്ഥിരതാസം മറ്രൊരിടത്തേക്ക് മാറിയവർ

3. ഇരട്ട വോട്ടുകൾ

4. പൗരന്മാർ അല്ലാത്തവർ

ആധാർ 12ാം രേഖ

സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്കാ​ൻ​ ബീഹാറിൽ 12-ാം​ ​രേ​ഖ​യാ​യി​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​സ്വീ​ക​രി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ബീ​ഹാ​റി​ലെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്ക​ലി​ന് ​ആ​ധാ​ർ​ ​കാ​ർ​ഡ് ​സ്വീ​ക​രി​ക്കാ​ൻ​ ​ക​മ്മി​ഷ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നു.