c-p-radhakrishnan-governo

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി തമിഴ്നാട് സ്വദേശി സി.പി. രാധാകൃഷ്‌ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ രാവിലെ 10ന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. രാജ്യസഭയിലെ പ്രധാന നേതാക്കളുമായി രാധാകൃഷ്‌ണൻ ഉച്ചയ്‌ക്ക് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്ര ഗവർണർ പദവി അദ്ദേഹം ഒഴിയുന്നതോടെ, ഗുജറാത്ത് ഗവർണർ ദേവവ്രത് ആചാര്യ അധിക ചുമതല ഏറ്റെടുക്കും.