election-commission

ന്യൂഡൽഹി: രാജ്യവ്യാപകമായി നടക്കുന്ന തീവ്ര വോട്ടർപട്ടിക പുതുക്കലിൽ ആധികാരിക രേഖയായി കേരളത്തിലടക്കം ആധാർ സ്വീകരിക്കും.ബീഹാറിലെ പട്ടിക പുതുക്കലിൽ ആധാർ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിലപാടെടുത്ത സാഹചര്യത്തിലാണിത്.ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.ബീഹാറിൽ 12ാമത്തെ രേഖയായി ആധാർ കാർഡ് സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.ആധാർ തിരിച്ചറിയൽ രേഖയാണെന്നും വോട്ടർമാർ കൈമാറുന്ന ആധാർ കാർഡിന്റെ ആധികാരികത കമ്മിഷൻ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.