jk

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ലക്ഷ്യമിട്ട് 18ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാറിലെത്തും. ബീഹാറിനെ അഞ്ച് മേഖലകളാക്കി തിരിച്ച് പ്രധാന നേതാക്കളുമായി രണ്ട് യോഗങ്ങളാണ് ഷാ നടത്തുന്നത്. ജില്ലാ പ്രസിഡന്റുമാരും എം.എൽ.എമാരും ഉൾപ്പെടെ 2,000-2,500 ബി.ജെ.പി പ്രവർത്തകരുമായി ഷാ സംവദിക്കും. 27ന് സീറ്റ് വിഭജനം,സ്ഥാനാർത്ഥി നിർണയം,സഖ്യകക്ഷികളുമായുള്ള പ്രചാരണ തന്ത്രങ്ങൾ തുടങ്ങിയ വിഷങ്ങളിൽ പ്രധാന നേതാക്കളുമായും ചർച്ച നടത്തും. പുരോഹിതൻമാർ,സന്ന്യാസിമാർ തുടങ്ങിയവരെയും ഷാ കാണുന്നുണ്ട്. പാർട്ടിയുടെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി,ബൂത്ത് നേതാക്കളും പ്രവർത്തകരും 18 മുതൽ 25 വരെ 'സേവ പഖ്‌വാഡ' എന്ന പേരിൽ വീടുകൾ തോറും പര്യടനം നടത്തും. സംസ്ഥാന,കേന്ദ്ര സർക്കാർ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.