modi-plant

ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് സമ്മാനിച്ച കടമ്പ് തൈ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതി വളപ്പിൽ നട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യു.കെ സൗഹൃദവും പരിസ്ഥിതി, സുസ്ഥിരത എന്നീ വിഷയങ്ങളിലെ സമാനമായ സമർപ്പണവും തെളിയിക്കുന്നതാണ് സമ്മാനമെന്ന് മോദി പറഞ്ഞു. തൈ നടുന്ന വീഡിയോയും അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. 'മാതാവിന്റെ പേരിൽ ഒരു മരം" എന്ന പേരിൽ തൈകൾ നടാനുള്ള മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് ചാൾസ് രാജാവിന്റെ സമ്മാനം. ഡൽഹിയിലെ ബ്രിട്ടീഷ് എംബസി വഴിയാണ് സമ്മാനം കൈമാറിയത്. ജൂലായിൽ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ മോദി രാജാവിനും വൃക്ഷത്തൈ നൽകിയിരുന്നു.