e

ന്യൂഡൽഹി: ഡൽഹിയിലെ നൂറിലേറെ സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ 6.10നാണ് 'ടെററൈസേഴ്‌സ്111" എന്ന ഇ- മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 'നിങ്ങളുടെ കെട്ടിടത്തിൽ ബോംബ് വച്ചിട്ടുണ്ട്. പ്രതികരിക്കുക അല്ലെങ്കിൽ ദുരന്തം നേരിടുക" എന്നായിരുന്നു സന്ദേശം. ബോംബ് സ്‌ക്വാഡും അഗ്നിശമനാ സേനയും പൊലീസുമടക്കം സ്‌കൂളുകളിൽ പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.