
ന്യൂഡൽഹി: താൻ കൂടി പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുക്കേസ് റദ്ദാക്കണമെന്ന ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കള്ളപ്പണക്കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഇടപെട്ടില്ല. തട്ടിപ്പിലെ മുഖ്യപ്രതി വ്യവസായി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സ്വകാര്യ ജെറ്ര് ഉൾപ്പെടെ സമ്മാനങ്ങൾ സ്വീകരിച്ചുവെന്നാണ് നടിക്കെതിരെയുള്ള ആരോപണം. നടിയും മോഡലുമായ ലീന മരിയ പോളും ഈ കേസിൽ പ്രതിയാണ്.