s

ന്യൂഡൽഹി: മുൻ നേതാക്കളെ മഹത്വവത്കരിക്കാൻ പൊതുപണം ഉപയോഗിക്കരുതെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. എന്തിനാണ് അത്തരത്തിൽ ഫണ്ട് ഉപയോഗിക്കുന്നതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. തിരുനെൽവേലിയിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ തമിഴ്നാട് സമർപ്പിച്ച ഹ‌ർജിയിൽ ഇടപെടാൻ വിസമ്മതിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.