
ന്യൂഡൽഹി: ജനറൽ സെക്രട്ടറി എം.എ ബേബിയുടെ നേതൃത്വത്തിലുള്ള ആറംഗ സി.പി.എം പ്രതിനിധി സംഘം ചൈനയിലെത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അന്തർദേശീയ വിഭാഗത്തിന്റെ ക്ഷണപ്രകാരം 7ദിവസത്തെ സന്ദർശനത്തിനായാണ് ഇന്നലെ ബെയ്ജിംഗിലെത്തിയത്. 30വരെ ചൈനയിൽ തുടരും. പ്രതിനിധികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ മുഹമ്മദ് സലിം,ജിതേന്ദ്ര ചൗധരി,ആർ.അരുൺ കുമാർ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.ഹേമലത,സി.എസ്.സുജാത എന്നിവരാണുള്ളത്.