
ന്യൂഡൽഹി: 2025-26ലെ ദ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്) പ്രസിഡന്റായി സൻമാർഗ് ഹിന്ദി ദിനപത്രത്തിന്റെ ചെയർമാനും എം.ഡിയുമായ വിവേക് ഗുപ്‌തയെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ 86-ാമത് വാർഷിക ജനറൽ മീറ്റിംഗിലാണ് തിരഞ്ഞെടുത്തത്. കരൺ രാജേന്ദ്ര ദർദയെ (ലോക്മത്) ഡെപ്യൂട്ടി പ്രസിഡന്റായും തന്മയ് മഹേശ്വരിയെ (അമർ ഉജാല) വൈസ് പ്രസിഡന്റായും അനന്ത് നാഥിനെ (ഗൃഹ്ശോഭിക) ട്രഷററായും തിരഞ്ഞെടുത്തു. മേരി പോളാണ് സെക്രട്ടറി ജനറൽ.