d

ക്ഷേത്രം തക‌ർത്ത് മസ്ജിദ് പണിതുവെന്നതിന് തെളിവില്ലെന്നായിരുന്നു വിധിയിൽ

ന്യൂഡൽഹി: അയോദ്ധ്യക്കേസിൽ താൻ ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ നിന്ന് വ്യത്യസ്‌തമായി പരസ്യ നിലപാടെടുത്ത് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അയോദ്ധ്യയിൽ ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നി‌ർമ്മിച്ചതെന്നും മസ്ജിദ് നിർമ്മിച്ചതു തന്നെ അടിസ്ഥാനപരമായി അവഹേളനമാണെന്നും ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രചൂഡ് പറ‌ഞ്ഞു. ക്ഷേത്രം തക‌ർത്ത് മസ്ജിദ് പണിതുവെന്നതിന് തെളിവില്ലെന്നായിരുന്നു വിധിയിൽ ഉളളത്. 2019 നവംബറിലാണ് രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകി അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.