
ന്യൂഡൽഹി: വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് തടസം ജുഡിഷ്യറിയാണെന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ വിവാദ പരാമർശത്തിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് രംഗത്ത്. ഉത്തരവാദിത്വമില്ലാത്ത,മോശം ഉദ്ദ്യേശത്തോടെയുള്ള പരാമർശമെന്ന് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വികാസ് സിംഗ് പ്രതികരിച്ചു. കോടതികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാത്തതു കൊണ്ടാണ് ഇത്തരം പരാമർശങ്ങളെന്നും ചൂണ്ടിക്കാട്ടി.