f

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലും സമീപപ്രദേശങ്ങളിലുംവെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഹരിയാനയിലും ഉത്തർപ്രദേശിലും ഇന്നലെ മഴ പെയ്തു. ഇന്നലെ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ എല്ലാ ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയാണ് ഇന്നലെയുണ്ടായത്. കനത്ത മഴ വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് തൽസ്ഥിതി പരിശോധിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു.