nn
ചെങ്ങൽ വനിതാ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാലടി: ചെങ്ങൽ വനിത സ്മാരക ലൈബ്രറി ഓണാഘോഷം സംഘടിപ്പിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പർ ജയശ്രീ മോഹൻ അദ്ധ്യക്ഷയായി. എം.കെ. ലെനിൻ, ഉഷാദേവി, സജിത ലാൽ എന്നിവർ സംസാരിച്ചു. വടംവലി ഉൾപ്പെടെ കുട്ടികളുടെ വിവിധ മത്സരങ്ങളും ഓണസദ്യയും സാംസ്കാരിക ഘോഷയാത്രയും നടന്നു. വൈകിട്ട് നടന്ന സാംസ്കാരിക സദസിൽ സി.കെ. സലിംകുമാർ പങ്കെടുത്തു. തുടർന്ന് നാടൻ പാട്ട്, അരങ്ങ് എന്നിവ നടന്നു.