നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ആരംഭിച്ച ഓണച്ചന്ത നെടുമ്പാശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. ജോണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.ജെ. ജോയി, കെ.ജെ. ഫ്രാൻസിസ്, ആർ.എം. സരിത, എസ്. ശിവദാസ്, പി.കെ. എസ്‌തോസ്, കെ.ജെ. പോൾസൺ, ടി.എസ്. മുരളി, എംജെ. പരമേശ്വരൻ നമ്പൂതിരി, ആനി റപ്പായി, ബീനാ സുധാകരൻ, പ്രിൻസി വിൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.