കളമശേരി: അമൃത് ഫാർമസി ഏലൂർ വ്യവസായമേഖലയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി കളമശേരി മണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥും വനിതാവിംഗ് പ്രസിഡന്റ് ബിന്ദു മനോഹരനും ചേർന്ന് മന്ത്രി പി.രാജീവിന് നിവേദനം നൽകി.
എച്ച്.എൽ.എൽ ഒപ്റ്റിക്കൽസിന്റെ കേന്ദ്രം കളമശേരി ഗവ. മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് തുറക്കും. പദ്ധതി നടപ്പാക്കാൻ കേന്ദ്രമന്ത്രി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്, ഫാക്ട് സി.എം.ഡി എന്നിവർക്ക് നിവേദനം നൽകുമെന്ന് ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി. പ്രകാശൻ പറഞ്ഞു.