
കൊച്ചി: ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജി.ഒ.എസ്) വാർഷിക സമ്മേളനം സെപ്തംബർ 12 മുതൽ 14 വരെ കൊച്ചി ലെ മെറിഡിയനിൽ നടക്കും. വൻകുടൽ ക്യാൻസറുകളുടെ സർജിക്കൽ, റേഡിയേഷൻ, ജീനോമിക് വശങ്ങളെക്കുറിച്ചുള്ള ശില്പശാലകളും ക്ളാസുകളും സമ്മേളനത്തിൽ സംഘടിപ്പിക്കും. വൻകുടൽ ക്യാൻസർ ബാധിതർ വർദ്ധിക്കുന്നത് ആശങ്ക പരത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. അടിയന്തരശ്രദ്ധ നൽകേണ്ട ചികിത്സാമേഖലയെന്ന നിലയിൽ അത്യാധുനിക ചികിത്സാരീതികൾ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച അറിവ് പങ്കിടുകയും രോഗി കേന്ദ്രീകൃത പരിചരണസമീപനം വളർത്തിയെടുക്കുകയും ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി സെക്രട്ടറി ഡോ. അരുൺ ആർ. വാര്യർ പറഞ്ഞു.