
കൊച്ചി: നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ 27-ാമത് ലോക നാളികേര ദിനം കറുകുറ്റി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ ഇന്ന് ആഘോഷിക്കും. രാവിലെ 11ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉദ്ഘാടനവും നാളികേര മേഖലയുടെ പുനരുജ്ജീവനത്തിനായി നാളികേര വികസന ബോർഡ് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും നിർവഹിക്കും. സംസ്ഥാന മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, നാളികേര വികസന ബോർഡ് അംഗങ്ങളായ എം.കെ. രാഘവൻ എം.പി., ഖോട്ട ശ്രീനിവാസ പൂജാരി എം.പി., റോജി എം. ജോൺ എം.എൽ.എ., നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ ആശംസകൾ നേരും.