കൊച്ചി: റോട്ടറി കൊച്ചിൻ സെൻട്രൽ ആശാവർക്കർമാർക്ക് ഡിജിറ്റൽ ബ്ലഡ്പ്രഷർ മോണിറ്റർ, പൾസ് ഓക്‌സിമീറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയവ വിതരണം ചെയ്‌തു. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെയും ചളിക്കവട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കീഴിലെയും ആശാവർക്കർമാർർ ഏറ്റുവാങ്ങി.
കൊച്ചി കോർപ്പറേഷന്റെ കീഴിലെ എല്ലാ ആശാവർക്കർമാർക്കും ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതി. ആശാവർക്കാർമാരുടെ കീഴിലെ വീടുകളിലെ അംഗങ്ങൾക്ക് പ്രാഥമിക പരിശോധനകളും അടിയന്തരഘട്ടത്തിൽ ഡോക്ടറുടെ സേവനവും സാദ്ധ്യമാക്കുമെന്ന് റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് ജോസഫ് അലക്‌സ് അറിയിച്ചു.