കൊച്ചി: തൃശൂർ പാലിയേക്കരയിലെ ടോൾ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ബെന്നി ബഹനാൻ എം.പി ആവശ്യപെട്ടു ടോൾ നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. റോഡ് നിർമ്മാണത്തിന് ചെലവഴിച്ചതിന്റെ അഞ്ചിരട്ടിയോളം തുക ടോൾ പിരിവ് മുഖേന ഈടാക്കി. തൃശൂർ - അങ്കമാലി ദേശീയപാതയിലെ ടോൾ പിരിവ് പൂർണമായും പിൻവലിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.