ചോറ്റാനിക്കര; ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക് ആമ്പല്ലൂർ മേഖല ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കുടുംബസംഗമവും ആദരവ് സമർപ്പണവും കലാസംഗമവും സാംസ്കാരികസദസും നടത്തി. കലാസംഗമം ചലച്ചിത്രഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയും സാംസ്കാരിക സദസ് ജസ്റ്റിസ് വി.കെ. മോഹനനും ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എ. മുകുന്ദൻ അദ്ധ്യക്ഷനായി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ, ഷാജി മാധവൻ, ബിജു എം. തോമസ്, പി. രംഗദാസപ്രഭു, എൽദോ ടോംപോൾ, ജയശ്രീ പദ്മാകരൻ, ബീനാ മുകുന്ദൻ, എ.പി. സുഭാഷ്, പ്രകാശൻ മൂഴികരോട്ട്, ടി.ആർ. ഗോവിന്ദൻ, പ്രശാന്ത് പ്രഹ്ളാദ് എന്നിവർ സംസാരിച്ചു.