kju
കെ.ജെ.യു ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഓണക്കിറ്റ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ, ആലുവ മീഡിയ ക്ലബ് പ്രസിഡന്റ് എം.പി. ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.എ. രാജൻ അദ്ധ്യക്ഷനായി. ആലുവ മീഡിയ ക്ലബ് പ്രസിഡന്റ് എം.പി. ജോസഫ് ഓണസന്ദേശം നൽകി. ഐ.ജെ.യു ദേശീയ കൗൺസിൽ അംഗം ബോബൻ ബി. കിഴക്കേത്തറ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെറോം മൈക്കിൾ, ജിഷ ബാബു, മേഖലാ സെക്രട്ടറി എം.പി നിത്യൻ, ട്രഷറർ ആർ. പത്മകുമാർ എന്നിവർ സംസാരിച്ചു.